ദീപിക കളര്‍ ഇന്ത്യ മത്സരം; ജില്ലാതല ഉദ്ഘാടനം മൈലപ്ര മൗണ്ട് ബഥനി സ്കൂളില്‍
1443854
Sunday, August 11, 2024 3:59 AM IST
പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 72 -ാം വാര്‍ഷികത്തോടനുബന്ധിച്ച് ദീപിക സംഘടിപ്പിക്കുന്ന കളര്‍ ഇന്ത്യ പെയിന്റിംഗ് മത്സരം സീസണ് 3 നാളെ നടക്കും.
കേരളത്തിലെ വിവിധ സ്കൂളുകളില്‍നിന്നായി ഏഴുലക്ഷത്തില്പരം കുട്ടികള്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ പത്തിന് മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ജില്ലാ പോലീസ് മേധാവി വി. അജിത്ത് നിര്‍വഹിക്കും.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മനുവര്‍ഗീസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ദീപിക ജനറല്‍ മാനേജര്‍ (പ്രൊഡക്ഷന്‍) ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് ആമുഖ പ്രഭാഷണം നടത്തും.