പാണ്ടനാട് സഹ. ബാങ്കിനു മുന്നിൽ വീണ്ടും ധർണ
1443852
Sunday, August 11, 2024 3:59 AM IST
ചെങ്ങന്നൂർ: സർവീസ് സഹകണ ബാങ്കിലെ നിക്ഷേപക കൂട്ടായ്മയുടെ ചെങ്ങന്നൂർ നിയോജക മണ്ഡലം കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണ്ടനാട് സർവീസ് കോ - ഓപ്പറേറ്റീവ് ബാങ്കിനു മുന്നിൽ വീണ്ടും പ്രധിഷേധ ധർണ നടത്തി.
എൽഡിഎഫ് ഭരണത്തിൻ കീഴിലുള്ള ഏക സിപിഐ അംഗം ഭരണസമിതിയിൽനിന്ന് കഴിഞ്ഞദിവസം രാജിവച്ച സംഭവം നിക്ഷേപക കൂട്ടായ്മ കഴിഞ്ഞ നാളുകളിലായി നടത്തിവരുന്ന പ്രതിഷേധ സമരങ്ങളിലൂടെ ബാങ്കിനെതിരേ ഉന്നയിക്കുന്ന അഴിമതികൾ അടിവരയിട്ട് അംഗീകരിച്ചു എന്നതിന് തെളിവാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത നിക്ഷേപക കൂട്ടായ്മ വൈസ് ചെയർമാൻ ഡോ. സൈലസ് പറഞ്ഞു.
നിക്ഷേപകർക്ക് തുകകൾ തിരികെ നൽകുക, ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയവർക്കെതിരേ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്കിലെ നിക്ഷേപകരുടെ കൂട്ടായ്മ മാസങ്ങളായി നടത്തിവരുന്ന സമരപരമ്പരകളുടെ തുടർച്ചയായിരുന്നു ഇന്നലത്തെ ധർണയും.