യൂത്ത് ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ക്രൈസ്റ്റ് ടീമുകള്‍ ഫൈനലില്‍
1443851
Sunday, August 11, 2024 3:59 AM IST
പത്തനംതിട്ട: ജില്ലാ യൂത്ത് ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് ടീമുകള്‍ ഫൈനലില്‍. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ തിരുവല്ല തിരുവല്ല ബാസ്കറ്റ്ബാള്‍ ക്ലബിനെ നേരിടും. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവല്ല ക്രൈസ്റ്റ് സ്കൂള്‍ ചെറുകുളഞ്ഞി ബഥനി സ്കൂളിനെ നേരിടും.
പെണ്‍കുട്ടികളുടെ സെമി ഫൈനല്‍ മത്സരങ്ങളില്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ (26- 13) ചെറുകുളഞ്ഞി ബഥനി സ്കൂള്‍ ബി ടീമിനെയും ബഥാനിയുടെ എ ടീം അടൂരിലെ കേന്ദ്രീയ വിദ്യാലയത്തെയും (37-24) പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്.
ആണ്‍കുട്ടികളുടെ സെമി ഫൈനല്‍ മത്സരങ്ങളില്‍ തിരുവല്ല ബാസ്കറ്റ്ബോള്‍ ക്ലബ് ബഥനി അക്കാഡമി വെണ്ണിക്കുളത്തെ (56-36) പരാജയപ്പെടുത്തിയപ്പോള്‍ എംടിഎച്ച്എസ് കുറിയന്നൂരിനെ (47-41 ) പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് സ്കൂള്‍ ഫൈനലില്‍ കടന്നത്.
രാവിലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ വെണ്ണിക്കുളം ബഥനി അക്കാഡമി തിരുവല്ലയിലെ ചോയ്സ് സ്കൂളിനെ തോല്‍പ്പിച്ചു (49-26) ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ തിരുവല്ല കുറിയന്നൂര്‍ ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിനെ തോല്‍പ്പിച്ചു (46-30).