ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് ശിശുക്ഷേമ സമിതി മുന്‍ഗണന നല്‍കും
1443850
Sunday, August 11, 2024 3:59 AM IST
പത്തനംതിട്ട: ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ക്കും കുട്ടികളുടെ മാനസിക, ആരോഗ്യ മേഖലയ്ക്കും കൂടുതല്‍ പ്രധാന്യം നല്കി വിവിധ പദ്ധതികള്‍ക്ക് രൂപം നല്കാന് ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം തിരുമാനിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ശിശുക്ഷേമ സമിതി ജില്ലാ പ്രസിഡന്റ് കളക്ടര്‍ എസ്. പ്രേംകൃഷണന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. പൊന്നമ്മ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ എ.ജി. ദീപു കണക്കുകളും അവതരിപ്പിച്ചു.
മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, വൈസ് പ്രസിഡന്റ് ആര്. അജിത്കുമാര്‍, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ജില്ലാ വനിത ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, എസ്. മീരാസാഹിബ്, കെ. ജയകൃഷ്ണന്, ടി. രാജേഷ്കുമാര്‍,
സുമാ നരേന്ദ്ര, എസ്. നിര്‍മലാദേവി, കോമളം അനിരുദ്ധന്, കലാനിലയം രാമചന്ദ്രൻ നായര്‍, രാജന് പടിയറ, സി.ആര്. കൃഷ്ണകുറുപ്പ്, എസ്. രാജേശ്വരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.