തുമ്പമണ്ണിലേത് നരനായാട്ട്: ആന്റോ ആന്റണി
1443848
Sunday, August 11, 2024 3:59 AM IST
പത്തനംതിട്ട: തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ പോലീസും ഗുണ്ടകളും ചേര്‍ന്ന് കള്ളവോട്ട് ചെയ്യാന്‍ എത്തിയവരെ സംരക്ഷിച്ചുകൊണ്ട് അവിടെനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വോട്ട് ചെയ്യാന്‍ എത്തിയ സഹകാരികളെയും മൃഗീയമായി തല്ലിച്ചതയ്ക്കുകയും അടിച്ചോടിക്കുകയുമാണ് ചെയ്തതെന്ന് ആന്റോ ആന്റണി.
തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും അതിന് പുല്ലുവില കൊടുത്തുകൊണ്ടാണ് പോലീസും ഗുണ്ടകളും അഴിഞ്ഞാടിയത്. കോടതിവിധിയുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും എംപി കുറ്റപ്പെടുത്തി.
നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് അഴിഞ്ഞാട്ടം നടത്തിയ ഉദ്യോഗസ്ഥരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.