കെഎസ്ടിപി യാര്‍ഡ് പാര്‍ക്കിംഗിനു നല്‍കണം
1443845
Sunday, August 11, 2024 3:44 AM IST
പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കെഎസ്ടിപിയുടെ ഉടമസ്ഥതയിലുള്ള യാര്‍ഡ് വൃത്തിയാക്കി പഴവങ്ങാടി പഞ്ചായത്തിന് താത്കാലിക പാര്‍ക്കിംഗിനായി വിട്ടു നല്കാന് യോഗം നിര്‍ദേശിച്ചു. യാര്‍ഡിന്റെ തുടര്‍ന്നുള്ള അറ്റകുറ്റപ്പണികള്‍ പഞ്ചായത്ത് ഏറ്റെടുത്ത് നടത്താനും തീരുമാനിച്ചു. സംസ്ഥാനപാതയിലെ നടപ്പാതകളില്‍ തകര്‍ന്നു കിടക്കുന്ന കൈവരികള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തും.
മാമുക്ക് ജംഗ്ഷനില്‍ ഗതാഗത തിരക്കു നിയന്ത്രിക്കാന്‍ ട്രാഫിക് ലൈറ്റ് സ്ഥാപിക്കാന്‍ തുക കണ്ടെത്തുന്നതിന് പരസ്യദാതാക്കളുമായി ആലോചിക്കാന്‍ തീരുമാനമെടുത്തു.
മാമുക്കില്‍ കാല്‍നടക്കാര്‍ക്ക് സീബ്രാലൈന്‍ സ്ഥാപിക്കാന്‍ കെഎസ്ടിപിയെ ചുമതലപ്പെടുത്തി. വൈക്കം തിരുവാഭരണ പാതയിലേക്കുള്ള ഇറക്കത്തിന്റെ വശം കെട്ടി ക്രാഷ് ബാരിയര്‍ സ്ഥാപിക്കാനും കെഎസ്ടിപിയോട് ആവശ്യപ്പെട്ടു.
ഉതിമൂട്ടിലെ ഹൈമാസ്റ്റ് ലൈറ്റ് മാറ്റി സ്ഥാപിക്കാന്‍ സില്‍ക്കുമായി ബന്ധപ്പെട്ട് രണ്ടാഴ്ചക്കുള്ളില്‍ പരിഹാരം ഉണ്ടാകും. തുടര്‍ന്ന് ഓടയുടെ പണി പൂര്‍ത്തീകരിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്. പ്രകാശ്, ബിന്ദു റെജി, റൂബി കോശി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.