കൊടുന്തറയില്‍ ട്രാന്‍സ്ഫോര്‍മറിന്റെ കേബിളിനു തീ പിടിച്ചു
1443843
Sunday, August 11, 2024 3:44 AM IST
പത്തനംതിട്ട: കൊടുന്തറയില്‍ ട്രാന്‍സ്ഫോര്‍മറിലെ കേബിളിനു തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലിനെത്തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാത്രി പതിനൊന്നിന് കൊടുന്തറ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ട്രാന്‍സ്ഫോമറിന്റെ കേബിളിനാണ് തീപിടിച്ചത്.
പത്തനംതിട്ട അഗ്നിരക്ഷാ സേനയെത്തി വെള്ളം പമ്പ് ചെയ്ത് തീ അണച്ചു. വളരെ പെട്ടെന്ന് തീ കെടുത്തിയതിനാല്‍ ട്രാന്‍സ്ഫോമറിനു തീ പിടിച്ചില്ല. കേബിളും സ്വിച്ച് ബോര്‍ഡും കത്തിനശിച്ചു.