ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ന്യൂനപക്ഷാവകാശ ധ്വംസനമെന്ന് ‘മാസ് ’
1443841
Sunday, August 11, 2024 3:44 AM IST
പത്തനംതിട്ട: വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യംവച്ചുകൊണ്ട് സര്‍ക്കാര്‍ നിയോഗിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ അപ്രായോഗിക നിര്‍ദേശങ്ങള്‍ നീക്കം ചെയ്യണമെന്ന് സുറിയാനി സഭയിലെ അല്മായ കൂട്ടായ്മയായ മലങ്കര അല്മായ സൗഹൃദ സംഘം (മാസ്) ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും ന്യൂനപക്ഷ അവകാശ ധ്വംസനമാണെന്നും വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ നല്കിയ ശിപാര്‍ശകള്‍ അംഗീകരിക്കാനാകില്ലെന്നും സംഘടനാ സെക്രട്ടറി ജനറല്‍ പി.കെ. ജോസഫ് പറഞ്ഞു.
വികസനപ്രക്രിയയുടെ മറവില്‍ ഭരണഘടന നല്‍കിയിട്ടുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കില്ല. വിദ്യാഭ്യാസരംഗത്ത് ഏറെ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്നത് സ്വകാര്യ മാനേജ്മെന്റുകളാണെന്ന് വിദ്യാഭ്യാസ മന്ത്രിതന്നെ സമ്മതിക്കുന്നു. ആവശ്യമായ പഠനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്നപരിഹാരങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
പ്രസിഡന്റ് മോന്സന് കെ. മാത്യു അധ്യക്ഷത വഹിച്ചു. പി.കെ. ജോസഫ് വിഷയാവതരണം നടത്തി. വൈ. രാജു, ചെറിയാന് ചെന്നീര്‍ക്കര, തോമസ് ചെറിയാന്, ജെയിംസ് കണ്ണമണ്ണില്‍, മുരളിദാസ്, മിനി ബാബു, ജോമോന് തുടങ്ങിയവര്‍ പ്രസംഗിച്ചു. മദ്യനിരോധന സമിതി സ ംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വൈ. രാജുവിനെ സമ്മേളനത്തില്‍ ആദരിച്ചു.