വൈഎംസിഎ സമാധാന വിദ്യാർഥിസദസ് സംഘടിപ്പിച്ചു
1443573
Saturday, August 10, 2024 2:56 AM IST
വെച്ചൂച്ചിറ: രണ്ടാം ലോകമഹാ യുദ്ധത്തിനു പരിസമാപ്തികുറിച്ച് ജപ്പാനിലെ നാഗസാക്കിയിലും അണുബോംബ് വർഷിപ്പിച്ചതിന്റെ സ്മരണപുതുക്കി വൈഎംസിഎ പത്തനംതിട്ട സബ് റീജിയൺ വെച്ചൂച്ചിറ സിഎംഎസ് എൽപി സ്കൂളിൽ സമാധാന വിദ്യാർഥി സദസ് സംഘടിപ്പിച്ചു.
യുദ്ധത്തിന്റെ ഓർമകൾ സ്മരിക്കുന്ന സമാധാന ഗാനങ്ങളും സഡാക്കോ കൊക്കുകൾ നിർമിച്ചും, സ്കിറ്റുകൾ അവതരിപ്പിച്ചും വിദ്യാർഥികൾ സമാധാനത്തിന്റെ സന്ദേശം അറിയിച്ചു.
വൈഎംസിഎ മുൻ ദേശിയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. ക്നാനായ സഭാ ബിഷപ് കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ചെയർമാൻ പ്രഫ. അലക്സ് തോമസ് സമാധാന സന്ദേശവും ചീഫ് കോ ഓർഡിനേറ്റർ സാബു പുല്ലാട് ഐക്യ സന്ദേശവും റവ. സോജി വറുഗീസ് ജോൺ അനുഗ്രഹ സന്ദേശം നൽകി.
ടി.എസ്. തോമസ്, ബിജുമോൻ കെ. സാമുവേൽ, രാജു ജോൺ, പി.ടി. മാത്യു, ജോമോൻ തെള്ളിയിൽ, സാബു മാത്യു, അലക്സ് വറുഗീസ്, ഷൈനു ചാക്കോ, ഷൈനി ജോർജ്, ആഷിക് പീടികപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.