സഹകാർ ഭാരതി സമ്മേളനം ഇന്നു മുതൽ
1443572
Saturday, August 10, 2024 2:56 AM IST
തിരുവല്ല: സഹകാർ ഭാരതി സംസ്ഥാന സമ്മേളനം സംസ്ഥാന സമിതി യോഗത്തോടെ ഇന്ന് ആരംഭിക്കും. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ ഇന്നു വൈകുന്നേരം നടക്കുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി. സുധാകരൻ അധ്യക്ഷത വഹിക്കും.
നാളെ രാവിലെ 9.30ന് നടക്കുന്ന സംസ്ഥാന സമ്മേളനം ദേശീയ സഹകാർ ഭാരതി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. ഉദയവാസുദേവ് ജോഷി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ നേത്രരോഗ വിദഗ്ധൻ ഡോ. ബി.ജി. ഗോകുലൻ അധ്യക്ഷത വഹിക്കും.
ശ്രീരാമകൃഷ്ണാശ്രമം തിരുവല്ല മഠാധിപതി സ്വാമി നിർവിണാനന്ദ ദീപം തെളിക്കും.