റാന്നി ബിആർസിയിൽ ‘ഹെൽപിംഗ് ഹാൻഡ് ’ അധ്യാപക ശില്പശാല
1443568
Saturday, August 10, 2024 2:52 AM IST
റാന്നി: ഗുണമേന്മ വർഷ പഠന പരിപോഷണ പരിപാടിയായ ഹെൽപിംഗ് ഹാൻഡ് അധ്യാപക ശില്പശാല റാന്നി ബിആർസിയിൽ നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ് ശില്പ ശാല ഉദ്ഘാടനം ചെയ്തു.
ബിപിസി ഷാജി എ. സലാം അധ്യക്ഷത വഹിച്ചു. ശാസ്ത്രരംഗം ജില്ലാ കോ-ഓർഡിനേറ്റർ എഫ്. അജിനി, മുൻ വിദ്യാരംഗം സബ്ജില്ലാ കോ-ഓർഡിനേറ്റർ മിനി പി. ശ്രീധർ, സിആർസി കോ-ഓർഡിനേറ്റർ മാരായ എൻ.എസ്. അനിത, എസ്. ദീപ്തി എന്നിവർ പ്രസംഗിച്ചു.
വിദ്യാലയങ്ങളിലെ അക്കാദമിക മാസ്റ്റർ പ്ലാൻ മുൻനിർത്തി പഠനലക്ഷ്യങ്ങൾക്ക് ഊന്നൽ നൽകിയാണ് ഹെൽപിംഗ് ഹാൻഡ് പ്രോജക്ട് നടപ്പാക്കുന്നത്.
ഗുണനിലവാരം ഉറപ്പാക്കാൻ പൊതുവിദ്യാലയങ്ങൾക്ക് പിന്തുണ നൽകുക, അക്കാദമിക ഗുണമേന്മ ഉറപ്പാക്കുക, ഗവേഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് പഠനപരിപോഷണ പരിപാടിയുടെ ലക്ഷ്യങ്ങൾ.
അഞ്ചു മുതൽ 12 വരെ ക്ലാസുകളിൽ ഭാഷ, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം എന്നിവയിലാണ് പ്രോജക്ട് നടപ്പാക്കുന്നത്.