മത്സരവിജയികൾക്ക് പുരസ്കാരം സമ്മാനിച്ചു
1443562
Saturday, August 10, 2024 2:52 AM IST
പത്തനംതിട്ട: വായന പക്ഷാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്റർ നടത്തിയ ഡോക്യുമെന്ററി മത്സരത്തിൽ വിജയികളായ സ്കൂളുകൾക്കുള്ള പുരസ്കാരങ്ങൾവിതരണം ചെയ്തു. പത്തനംതിട്ട പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ പുരസ്കാരങ്ങൾസമ്മാനിച്ചു.
പ്രസ് ക്ലബ് ലൈബ്രറി പ്രസിഡന്റ് ജി. വിശാഖൻ അധ്യക്ഷത വഹിച്ചു. പൊങ്ങലടി എസ് വി എച്ച്എസ്, ഇടയാറന്മുള എഎംഎംഎച്ച്എസ്എസ്, നരിയാപുരം സെന്റ് പോൾസ് എച്ച്എസ് എന്നീ സ്കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകൻ വിനോദ് ഇളകൊള്ളൂർ മുഖ്യപ്രഭാഷണം നടത്തി.
പ്രസ്ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരൻ പുനലൂർ സോമരാജനെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എൻ. സോമരാജൻ, കവി കാശിനാഥൻ, പ്രസ്ക്ലബ് ലൈബ്രറി സെക്രട്ടറി ബിജു കുര്യൻ, പ്രസ്ക്ലബ് സെക്രട്ടറി എ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.