കൊച്ചുകുളം-തെക്കേക്കരത്തടം റോഡ് പുനരുദ്ധരിക്കാൻ 20 ലക്ഷം
1443560
Saturday, August 10, 2024 2:37 AM IST
റാന്നി: നാറാണംമൂഴി പഞ്ചായത്തിലെ കൊച്ചുകുളം - തെക്കേക്കരത്തടം റോഡ് പുനരുദ്ധരിക്കാൻ എംഎൽഎ ഫണ്ടിൽനിന്നും 20 ലക്ഷം രൂപ അനുവദിച്ചതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.
നാറാണംമൂഴി പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് ശബരിമല വനമേഖലയോടു ചേർന്ന് ഒറ്റപ്പെട്ടുകിടക്കുന്ന ഭാഗമാണ് കൊച്ചുകുളം ഇവിടേക്ക് എത്താനുള്ള ഏകവഴിയാണ് ആഞ്ഞിലിമുക്ക് - കൊച്ചുകുളം - തെക്കേക്കര തടം റോഡ്.
വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിലൂടെ വാഹനയാത്ര ദുഷ്കരമാണ്. റോഡിന്റെ ശോച്യാവസ്ഥ നാട്ടുകാരാണ് എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. റോഡിന്റെ കുറച്ചുഭാഗം പുനരുദ്ധരിക്കുന്നതിന് എംഎൽഎയുടെ നിർദേശപ്രകാരം എൻസിഎഫ്ആറിൽനിന്ന് എട്ടു ലക്ഷം രൂപ നേരത്തേ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നടപടികൾ അന്തിമഘട്ടത്തിലണ്.
എംഎൽഎഫണ്ടിൽ 20 ലക്ഷംകൂടി അനുവദിച്ചതോടെ റോഡ് നിർമാണം പൂർത്തിയാക്കാനാകും.