വന്യജീവികളുടെ ആക്രമണം തടയാൻ വകുപ്പുകളുടെ കൂട്ടായ ശ്രമം വേണമെന്ന് കർഷക ശില്പശാല
1443556
Saturday, August 10, 2024 2:37 AM IST
പത്തനംതിട്ട: വന്യജീവികളുടെ അക്രമണം തടയാന്‍ കൃഷിവിജ്ഞാന കേന്ദ്രം വനം, കൃഷി, റവന്യു, പഞ്ചായത്ത് വകുപ്പുകളുടെയും കര്‍ഷക കൂട്ടായ്മകളുടെയും ഏകോപിച്ചുകൊണ്ടുള്ള സമഗ്ര പദ്ധതി നടപ്പിലാക്കണമെന്ന് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിച്ച ശിലപ്ശാല നടത്തി. ഇതിനായി കര്‍മപദ്ധതികള്‍ ആവിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വന്യജീവികളുടെ അക്രമണത്തില്‍നിന്നും കൃഷിയെ സംരക്ഷിക്കുന്നതിന് ഉതകുന്ന നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും കുറഞ്ഞ ചെലവില്‍ കര്‍ഷകര്‍ക്കു ലഭ്യമാകുന്നതിനുള്ള നടപടികള്‍ ആവശ്യമാണെന്ന് ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത പറഞ്ഞു. ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഡ് ഡയറക്ടര്‍ റവ. മോന്‍സി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും കൃഷി സംരക്ഷിക്കുന്നതിനായി വിവിധ മാര്‍ഗങ്ങള്‍ കൃഷിവിജ്ഞാന കേന്ദ്രം കര്‍ഷകര്‍ക്കു പരിചയപ്പടുത്തുന്നതിനു പ്രായോഗിക പരിശീലനങ്ങളും പ്രവൃത്തിപരിചയ പരിപാടികളും നടത്തിവരുന്നതായി കൃഷി വിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ. സി.പി. റോബര്‍ട്ട് പറഞ്ഞു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി പി. ഏബ്രഹാം, പഞ്ചായത്തംഗം ഉഷ ജേക്കബ്, റാന്നി അങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സതീഷ് കുമാര്‍, കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.എസ്. മനോജ് കുമാര്‍, കാര്‍ഡ് ട്രഷറര്‍ വിക്ടര്‍ ടി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കോയിപ്രം കൃഷി ഓഫീസര്‍ സൂസന് തോമസ്, അനില മോളി (വിഎഫ്പിസികെ) എന്നിവര്‍ ഫീല്‍ഡ് തലത്തിലുള്ള പ്രശ്നങ്ങളും വകുപ്പുതലത്തിലുള്ള വിവിധ പദ്ധതികളും അവതരിപ്പിച്ചു. വന്യജീവികളുടെ ആക്രമണം പ്രതിരോധിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങളുടെ പ്രദര്‍ശനവും പ്രായോഗീക പരിശീലനവും സംഘടിപ്പിച്ചു.
കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്റ്റ് മാറ്റര്‍ സ്പെഷലിസ്റ്റുമാരായ ഡോ. അലക്സ് ജോണ്‍, ഡോ. റിന്‍സി കെ. ഏബ്രഹാം, ജി. ഷിജു എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്കി.