സാക്ഷി പറഞ്ഞതിൽ വിരോധം; സഹോദരങ്ങൾക്കു വെട്ടേറ്റു
1443555
Saturday, August 10, 2024 2:37 AM IST
പത്തനംതിട്ട: കൊടുമണ്ണിൽ സഹോദരങ്ങൾക്കു നേരേ ആക്രമണം. കൊടുമണ്‍ ചരുവിളയില്‍ ദീപക്, ശരത് എന്നിവരെയാണ് വാഴവിള പെട്രോള്‍ പമ്പിന് സമീപം കഴിഞ്ഞദിവസം രാത്രി 9.30ന് ഒരുസംഘം ആക്രമിച്ചത്.
വെട്ടേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിരയായ സഹോദരങ്ങള്‍ കോടതിയിൽ നിലനിൽക്കുന്ന ഒരു കേസിൽ നൽകിയ മൊഴിയാണ് പ്രകോപനമുണ്ടാക്കിയതെന്നു പറയുന്നു. സംഭവത്തിൽ കൊടുമൺ പോലീസ് അന്വേഷണം തുടങ്ങി.