സ്നേഹഭവനം സമ്മാനിച്ചു
1443269
Friday, August 9, 2024 3:09 AM IST
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം. എസ്. സുനിൽ നിരാലംബർക്കു പണിതുനൽകുന്ന 316 -മത് സ്നേഹഭവനം സുശീല - സുദേഷ് ദമ്പതികളുടെ സഹായത്താൽ വള്ളംകുളം തേളൂർമല മന്നത്ത് മൂലച്ചരുവിൽ ബീന ജോർജിനും രണ്ട് കുട്ടികൾക്കുമായി നിർമിച്ചു നൽകി.
വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരൻപിള്ളയും ഡോ. എം.എസ്. സുനിലും ചേർന്നു നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായ ഒരു ഭവനം നിർമിക്കാൻ കഴിയാത്ത എട്ടംഗങ്ങളുള്ള യാതൊരു സൗകര്യങ്ങളും ഇല്ലാതെ ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഇവർക്കു കുടുംബ വീടിനോടുചേർന്നുള്ള മൂന്നു സെന്റ് സ്ഥലത്തായി രണ്ടു നിലകളിലായി മൂന്നു മുറികളും അടുക്കളയും ഹാളും ശുചിമുറിയും അടങ്ങിയ വീടു നിർമിച്ചുനൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെംബർ കെ .കെ. വിജയമ്മ, പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. ജയലാൽ, അലക്സ് കെ. ചാക്കോ എന്നിവർ പ്രസംഗിച്ചു.