ബജറ്റ് അവലോകനം
1443267
Friday, August 9, 2024 3:09 AM IST
മല്ലപ്പള്ളി: തുരുത്തിക്കാട് ബിഎഎം കോളജിൽ ഇക്കണോമിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ബജറ്റ് അവലോകനം സംഘടിപ്പിച്ചു.
ഡോ. നിതിൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ.ജി.എസ്. അനീഷ് കുമാർ, ഡോ. തോംസൺ കെ. അലക്സ് , ജോസഫ് കുരുവിള , ഗീതാലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
തിരുവല്ല: വൈഎംസിഎ ഡിസ്കഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച കേന്ദ്ര ബജറ്റ് ചർച്ചയിൽ ഡോ. വി. മാത്യു കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഏബ്രഹാം ജോർജ് മോഡറേറ്ററായിരുന്നു.
പ്രഫ. കോശി നൈനാൻ, കുരുവിള വർഗീസ്, സി. പി. ജോൺ, പി. ഡി. ബൗസാലി, തോമസ് ചെറിയാൻ, സാജൻ വർഗീസ്, പ്രസാദ് തോമസ്, സൈമൺ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.