കാണിക്കവഞ്ചി കുത്തിത്തുറന്ന കേസില്‍ അറസ്റ്റ്
1441822
Sunday, August 4, 2024 3:45 AM IST
അടൂര്‍: കടമ്പനാട് ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. തുവയൂര്‍ തെക്ക് നെടുംകുന്ന് മലനട നെടിയകാലായില്‍ രതീഷിനെയാണ് (35) ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കടമ്പനാട് കീഴൂട്ട്കാവ് ക്ഷേത്രത്തിലെ വഞ്ചി കുത്തിതുറന്നാണ് പണം മോഷ്ടിച്ചത്.
വെള്ളിയാഴ്ച രാത്രി 12-ന് സംശയാസ്പദമായ സാഹചര്യത്തില്‍ നെടുംകുന്ന് മലനട ഭാഗത്തുകണ്ട രതീഷിനെ നാട്ടുകാരാണ് തടഞ്ഞുവച്ചത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയില്‍ രതീഷിന്റെ കൈയില്‍നിന്നും പണം കണ്ടെത്തി.