ക്ഷേത്രക്കടവുകളില്‍ ബലിതര്‍പ്പണത്തിനു വന്‍ തിരക്ക്
1441815
Sunday, August 4, 2024 3:45 AM IST
പത്തനംതിട്ട: കര്‍ക്കടകവാവു ദിനമായ ഇന്നലെ നൂറുകണക്കിനാളുകളില്‍ ക്ഷേത്രങ്ങളില്‍ പിതൃബലി തര്‍പ്പണത്തില്‍ പങ്കാളികളായി. പുലര്‍ച്ചെ മുതല്‍ ക്ഷേത്രക്കടവുകളിലും തീര്‍ഥ സ്നാനങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു.
കടവുകളില്‍ സ്ത്രീകളടക്കമുള്ളവര്‍ രാവിലെതന്നെ ബലി തര്‍പ്പണത്തിനായി എത്തുകയും ചെയ്തു. പോലീസും ഫയര്‍ഫോഴ്സും സ്വീകരിച്ച മുന്നറിയിപ്പുകള്‍ പാലിച്ചാണ് കടവുകളിലേക്ക് ആളുകള്‍ ഇറങ്ങിയത്.
ജില്ലയില്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവ്, സത്രക്കടവ്, മാലക്കര, നെടുമ്പ്രയാര്‍, ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് കടവ്, തൃപ്പാറ മഹാദേവ ക്ഷേത്രം, വള്ളിക്കോട് തൃക്കോവില്‍ പത്മനാഭ സ്വാമി ക്ഷേത്രം, വലഞ്ചുഴി ദേവീക്ഷേത്രം,
മല്ലപ്പള്ളി തിരുമാലിട ക്ഷേത്രം, വെട്ടൂര്‍, പന്തളം, വാഴമുട്ടം മഹാവിഷ്ണു ക്ഷേത്രം, തുന്പമണ്‍ വടക്കുംനാഥ ക്ഷേത്രം, വടശേരിക്കര ചെറുകാവ്, റാന്നി മുണ്ടപ്പുഴ ക്ഷേത്രക്കടവുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഭക്തരുടെ വന്‍ തിരക്കുണ്ടായി.