മദ്യവര്‍ജന സമിതി പ്രവര്‍ത്തനോദ്ഘാടനം ആറിന്
1441814
Sunday, August 4, 2024 3:45 AM IST
പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് സഭ മദ്യവര്‍ജന സമിതിയുടെ നേതൃത്വത്തില്‍ മുക്തിദിന് - 2024 പ്രവര്‍ത്തനോദ്ഘാടനം ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡന്റ് യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ മദ്യവര്‍ജന സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും.
ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. സഭാ വൈദിക ട്രസ്റ്റി റവ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍, ഭദ്രാസന സെക്രട്ടറി ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ, സ്കൂള്‍ ഹെഡ്മാസ്റ്റര് ജേക്കബ് ജോര്‍ജ് കുറ്റിയില്‍, ഫാ. വര്‍ഗീസ് ജോര്‍ജ്, ഫാ. തോമസ് ചകിരിയില്‍ എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് ബോധവത്കരണ ക്ലാസുകളും നടക്കും. സമിതിയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകളും പ്രതികരണ പരിപാടികളും തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സമിതി സെക്രട്ടറി അലക്സ് മണപ്പുറത്ത്, ട്രഷറര്‍ ഡോ. റോബിന് പി. മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.