ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് ആത്മീയതയുടെ പൂര്‍ണത: മാര്‍ ഐറേനിയോസ്
1441812
Sunday, August 4, 2024 3:31 AM IST
വടശേരിക്കര: ഒളിച്ചോട്ടം ആത്മീയതയുടെ ഭാഗമല്ലെന്നും ഒറ്റക്കെട്ടായി നില്ക്കുന്നതിലൂടെയാണ് ആത്മീയപ്രകാശം ലോകത്തിനു നല്‍കാനാകുന്നതെന്നും പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത. ഐക്യ ക്രൈസ്തവ അസോസിയേഷന് നേതൃത്വത്തില്‍ വടശേരിക്കര സെന്റ് ആന്റണീസ് മലങ്കര ദേവാലയത്തില്‍ നടന്ന വിദ്യാഭ്യാസ പ്രോല്‍സാഹന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
കൂട്ടായ്മയില്‍ പങ്കുചേര്ന്നുനിന്നതുകൊണ്ടാണ് ഉത്ഥിതനായ ക്രിസ്തുവിനെ ദര്‍ശിക്കാനും ഊര്‍ജം ലഭിക്കാനും സാധ്യമായത്.
സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.അസോസിയേഷന് പ്രസിഡന്റ് റവ.ഡോ. ജേക്കബ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബെന്നി പുത്തന്‍പറമ്പില്‍, ട്രഷറര്‍ സന്തോഷ് കെ. ചാണ്ടി, വൈസ് പ്രസിഡന്റ് ഫാ ജോബ് പതാലില്‍, ക്ലര്‍ജി കണ്‍വീനര്‍ ഫാ. എബി വര്‍ഗീസ്, റവ മാത്യു ജോണ്‍ മുളമൂട്ടില്‍, റവ. സന്തോഷ് ജോസഫ്, തോമസ് ചാക്കോ, മാത്യൂസ് ഏബ്രഹാം, ലീലാമ്മ മാത്യു, റോസമ്മ പാറയില്‍ എന്നിവര്‍ പ്രസം ഗിച്ചു.