ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കും
1441809
Sunday, August 4, 2024 3:31 AM IST
പന്തളം: വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിലേക്ക് ഫണ്ട് സ്വരൂപിക്കാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
സമിതിയിലെ അംഗങ്ങളില്‍നിന്നു മാത്രമാണ് ഫണ്ട് സമാഹരിക്കുക. മൂന്നുദിവസംകൊണ്ടു പരമാവധി തുക സമാഹരിക്കും. ഫണ്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.
വയനാടിന്റെ പുനരധിവാസത്തിന് അഞ്ചുകോടി രൂപ നല്‍കുമെന്ന് ഇതിനകം സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് ദുരന്തത്തിന്റെ പേരില്‍ സമിതിയംഗങ്ങള്‍ മറ്റാര്‍ക്കും ഫണ്ട് നല്‍കില്ലെന്നും ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാന് പറഞ്ഞു.