വൈഎംസിഎ സമാധാന വാരാചരണത്തിന് ഇന്നു തുടക്കമാകും
1441807
Sunday, August 4, 2024 3:31 AM IST
പത്തനംതിട്ട: ലോക സമാധാനം, ശാന്തി, മതമൈത്രി, ദേശീയ ഐക്യം എന്നിവയ്ക്കായി വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബോധവത്കരണ പരിപാടികള്‍ "സമാധാന വാരാചരണത്തിന് ' ഇന്ന് തുടക്കമാകും.
ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരക കേന്ദ്രത്തില്‍ മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. വൈഎംസിഎ മുന്‍ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിക്കും.
സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്മാന് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത സമാധാന സന്ദേശം നല്‍കും. ആലപ്പുഴ ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ വി. വേണു ദേശീയ ഐക്യസന്ദേശം നല്‍കും. മൂലൂര്‍ സ്മാരക കേന്ദ്ര പ്രസിഡന്റ് കെ.സി. രാജഗോപാലന്‍ മത മൈത്രി സന്ദേശം നല്‍കും.
നാളെ വൈകുന്നേരം നാലിന് ഗുരു നിത്യ ചൈതന്യയതിയുടെ ജന്മശതാബ്ദിയുടെ ഭാഗമായി ശാന്തിപര്‍വം പ്രോഗ്രാം കോന്നി കൊല്ലന്‍പടി മ്ലാന്തടം ശാന്തിനികേതന്‍ ആശ്രമത്തില്‍ നടക്കും.
ആറിന് ഹിരോഷിമ ദിനത്തില്‍ പ്രക്കാനം തോട്ടുപുറം യുപി സ്കൂളില്‍ ലോകസമാധാന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് ഉദ്ഘാടനം ചെയ്യും.
ഏഴിനു രാത്രി എട്ടിന് സമാധാന പ്രാര്‍ഥനാ സംഗമം സും ഓണ്‍ലൈനില്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം. ചെയ്യും.
ഒമ്പതിന് രാവിലെ 9.30 ന് വെച്ചൂച്ചിറ സിഎംഎസ് സ്കൂളില്‍ സമാധാന വിദ്യാര്‍ഥി സദസ് സംഘടിപ്പിക്കും. കുറിയാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായണ്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും.
പത്തിന് ഉച്ചകഴിഞ്ഞ് മൂന്നിന് സമാധാന വാരാചരണം സമാപനം പത്തനംതിട്ട നന്നുവക്കാട് നോര്‍ത്ത് വൈഎംസിഎയില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. എം.പി. ലിപിന്‍ രാജ് മുഖ്യസന്ദേശം നല്‍കും.