പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​ന്‍ ന​ഴ്‌​സിം​ഗ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം പ​ത്ത​നം​തി​ട്ട​യി​ലെ സ​ര്‍​ക്കാ​ര്‍ ന​ഴ്‌​സിം​ഗ് കോ​ള​ജി​നു ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വിദ്യാർഥി​ക​ളെ ഇ​ത​ര സ​ര്‍​ക്കാ​ര്‍ ന​ഴ്‌​സിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തും പ​രി​ഗ​ണ​ന​യി​ല്‍.

പ​ത്ത​നം​തി​ട്ട ന​ഴ്‌​സിം​ഗ് കോ​ള​ജ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​നാ​യി ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച ചി​ല നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നെ​ങ്കി​ലും ര​ക്ഷാ​ക​ർ​തൃ​ പ്ര​തി​നി​ധി​ക​ളെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടി​ല്ല. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ ഏ​തെ​ങ്കി​ലും ന​ഴ്‌​സിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്ക് കു​ട്ടി​ക​ളെ മാ​റ്റു​ന്ന​താ​ണ് പ​രി​ഗ​ണി​ച്ച​ത്.

മു​മ്പ് ഇ​ടു​ക്കി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ദേ​ശീ​യ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​രം നി​ഷേ​ധി​ച്ച​പ്പോ​ള്‍ കു​ട്ടി​ക​ളെ മ​റ്റു മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​തേ​പോ​ലെ പ​ത്ത​നം​തി​ട്ട ന​ഴ്‌​സിം​ഗ് കോ​ള​ജി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ കു​ട്ടി​ക​ളു​ടെ ഭാ​വി​ക്കു ദോ​ഷ​ക​ര​മാ​കാ​ത്ത ത​ര​ത്തി​ലു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് പ​രി​ഗ​ണ​ന​യി​ലെ​ത്തി​യ​ത്.

കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ സ​ര്‍​ക്കാ​ര്‍ ന​ഴ്‌​സിം​ഗ് കോ​ള​ജ് കു​ട്ടി​ക​ള്‍​ക്കു​കൂ​ടി പ​ഠ​ന സൗ​ക​ര്യം ന​ല്‍​ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മു​ണ്ടാ​യെ​ങ്കി​ലും നി​ല​വി​ല്‍ അ​വി​ടെ എ​ല്‍​ബി​എ​സി​ന്‍റെ ന​ഴ്‌​സിം​ഗ് കോ​ള​ജ് ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തി​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​യി​രു​ന്നു.

കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്തി ന​ഴ്‌​സിം​ഗ് കോ​ള​ജ് പ​ത്ത​നം​തി​ട്ട​യി​ല്‍​ത്ത​ന്നെ തു​ട​രു​മെ​ന്ന് ന​ഴ്‌​സിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. ഗീ​താ​കു​മാ​രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ​മ​ന്ത്രി തി​ര​ക്കി​ല്‍; ച​ര്‍​ച്ച​ക​ളി​ല്‍ അ​നി​ശ്ചി​ത​ത്വം

ക​ഴി​ഞ്ഞ​വ​ര്‍​ഷം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പു​തു​താ​യി അ​നു​വ​ദി​ച്ച ന​ഴ്‌​സിം​ഗ് കോ​ള​ജു​ക​ളി​ല്‍ ഒ​രെ​ണ്ണം ആ​രോ​ഗ്യ​മ​ന്ത്രി സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ ന​ഴ്‌​സിം​ഗ് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്ക​വേ​യാ​ണ് 60 കു​ട്ടി​ക​ള്‍​ക്ക് ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് കോ​ഴ്‌​സി​നു പ്ര​വേ​ശ​നം ന​ല്‍​കി കോ​ള​ജ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്.

പ്രാ​ഥ​മി​ക​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​ന്നും ഒ​രു​ക്കാ​തെ ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ്രാ​ഥ​മി​ക അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് കോ​ള​ജ് തു​ട​ങ്ങി​യ​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് കോ​ള​ജ് തു​ട​ങ്ങി​യ​ത്. കോ​ള​ജി​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​രു​ന്നി​ല്ല.

ക്ലാ​സ് മു​റി​ക​ളും ഓ​ഫീ​സ് സം​വി​ധാ​ന​വു​മെ​ല്ലാം ഇ​ടു​ങ്ങി​യ മു​റി​ക്കു​ള്ളി​ലാ​യി. കു​ട്ടി​ക​ളു​ടെ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​യി​രു​ന്നി​ല്ല. ലൈ​ബ്ര​റി, ലാ​ബോ​റ​ട്ട​റി സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പൂ​ര്‍​ത്തി​യാ​യി. പ​രീ​ക്ഷ​യും ന​ട​ന്നു. ഫ​ലം വ​ന്ന​തോ​ടെ​യാ​ണ് അം​ഗീ​കാ​ര വി​ഷ​യം വി​വാ​ദ​മാ​യ​ത്. ഐ​എ​ന്‍​സി അം​ഗീ​കാ​ര​മി​ല്ലെ​ന്ന പേ​രി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല ഫ​ലം ത​ട​ഞ്ഞു​വ​ച്ചു. ഇ​തോ​ടെ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ര​സ്യ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​തോ​ടെ മ​ന്ത്രി ഇ​ട​പെ​ട്ടാ​ണ് ഫ​ലം പു​റ​ത്തു​വി​ട്ട​ത്.

ഇ​തി​നി​ടെ പു​തി​യ ഒ​രു ബാ​ച്ചി​നു​കൂ​ടി പ്ര​വേ​ശ​നം ന​ല്‍​ക​ണം. നി​ല​വി​ലെ കു​ട്ടി​ക​ളു​ടെ അ​ടു​ത്ത സെ​മ​സ്റ്റ​ര്‍ പ​ഠ​ന​വും ആ​രം​ഭി​ച്ചു. കോ​ള​ജി​ന് കു​റെ​ക്കൂ​ടി സൗ​ക​ര്യ​ങ്ങ​ളു​ള്ള ഒ​രു കെ​ട്ടി​ടം ക​ണ്ടെ​ത്തി ക്ലാ​സു​ക​ള്‍ അ​വി​ടേ​ക്കു മാ​റ്റാ​മെ​ന്ന തീ​രു​മാ​നം ക​ഴി​ഞ്ഞ​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തു ചേ​ര്‍​ന്ന യോ​ഗ​ത്തി​ലു​ണ്ടാ​യി. എ​ന്നാ​ല്‍ ഇ​തി​ന് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല.

എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്ന് കോ​ള​ജ് ബ​സി​നു​ള്ള പ​ണം എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​നു​വ​ദി​ച്ചു. കു​ട്ടി​ക​ളു​ടെ ഇ-​ഗ്രാ​ന്‍റ് പ്ര​ശ്‌​നം, ഹോ​സ്റ്റ​ല്‍ ഫീ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം അ​നി​ശ്ചി​ത​ത്വ​മു​ണ്ട്. ഇ​വ​യെ​ല്ലാം പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ങ്കി​ല്‍ ഉ​ന്ന​ത​ത​ല ച​ര്‍​ച്ച​ക​ള്‍ വേ​ണം. കോ​ള​ജി​ന്അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് പ്രാ​ദേ​ശി​ക യോ​ഗം വി​ളി​ക്കാ​ന്‍ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​നേ​ത്തു​ട​ര്‍​ന്ന് മ​ന്ത്രി തി​ര​ക്കി​ലാ​യ​തോ​ടെ നി​ല​വി​ല്‍ ന​ട​ന്നു​വ​ന്ന നീ​ക്ക​ങ്ങ​ളും ത​ട​സ​പ്പെ​ട്ടു.

പ​രി​ശോ​ധ​ന വൈ​കാ​തെ​യു​ണ്ടാ​കും

പു​തി​യ വ​ര്‍​ഷ​ത്തെ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ന്‍ ന​ഴ്‌​സിം​ഗ് കൗ​ണ്‍​സി​ല്‍ പ​രി​ശോ​ധ​ന കോ​ള​ജി​ല്‍ ഉ​ണ്ടാ​കും. അ​പ്പോ​ഴേ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള കെ​ട്ടി​ടം കോ​ള​ജി​ന് ഉ​ണ്ടാ​ക​ണം. ഐ​എ​ന്‍​സി മാ​ന​ദ​ണ്ഡ​പ്ര​കാ​രം കെ​ട്ടി​ട​വും സൗ​ക​ര്യ​ങ്ങ​ളും ക്ലാ​സ് മു​റി​ക​ളും ഇ​ല്ലെ​ങ്കി​ല്‍ അം​ഗീ​കാ​രം ല​ഭി​ക്കി​ല്ല.

60 കു​ട്ടി​ക​ളു​ടെ ബാ​ച്ചാ​ണ് ആ​ദ്യ​വ​ര്‍​ഷം ആ​രം​ഭി​ച്ച​ത്. വീ​ണ്ടും ഒ​രു 60 കു​ട്ടി​ക​ളെ പു​തി​യ വ​ര്‍​ഷം പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​വ​രും. സം​സ്ഥാ​ന മെ​റി​റ്റ് ലി​സ്റ്റി​ല്‍​നി​ന്നു​ള്ള കു​ട്ടി​ക​ള്‍​ക്കാ​ണ് ഗ​വ​ണ്‍​മെ​ന്‍റ് ന​ഴ്‌​സിം​ഗ് കോ​ള​ജി​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ക്കു​ക. അ​പ്പോ​ഴേ​ക്കും കു​ട്ടി​ക​ളു​ടെ അം​ഗ​സം​ഖ്യ 120 ലെ​ത്തും.

ഇ​തി​നാ​വ​ശ്യ​മാ​യ അ​ധ്യാ​പ​ക​രേ​യും നി​യ​മി​ക്ക​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ള്‍ ഐ​എ​ന്‍​സി പ​രി​ശോ​ധ​ന​യ്ക്കു മു​മ്പാ​യി പൂ​ര്‍​ത്തീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.