സെന്റ് മേരീസ് സ്കൂൾ സുവർണജൂബിലി; കലാകായിക മത്സരങ്ങൾ 12 മുതൽ
1441539
Saturday, August 3, 2024 3:15 AM IST
തിരുവല്ല: സെന്റ് മേരീസ് റസിഡൻഷൽ പബ്ലിക് സ്കൂളിന്റെ സുവർണജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി. സ്ഥാപകനായ ഡോ.പി.ടി. ഏബ്രഹാമിന്റെ (ബേബി മുളമൂട്ടിൽ) അനുസ്മരണാർഥം ഒരു അധ്യയനവർഷം നീണ്ടുനിൽക്കുന്ന സംസ്ഥാനതല കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
കർമപരിപാടികളുടെ ഉദ്ഘാടനം 12ന് രാവിലെ 10.30ന് മുൻ ഇന്ത്യൻ അംബാസിഡർ ഡോ. പി.ടി. ശ്രീനിവാസൻ നിർവഹിക്കും. ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
13ന് സംഗീതപരിപാടി, 14ന് കലാ മത്സരം, പൂർവവിദ്യാർഥി സംഗമം എന്നിവ നടക്കും. ആഘോഷ പരിപാടികൾക്ക് മുന്നോടിയായി ഒന്പതിന് സ്കൂൾ അങ്കണത്തിൽനിന്നും തിരുവല്ല ടൗണിലേക്കു വിളംബരജാഥ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.