ജ​ന്മ​ഗൃ​ഹ​മൊ​രു​ങ്ങി : അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​നം ഇ​ന്ന്
Saturday, August 3, 2024 3:15 AM IST
കു​​ട​​മാ​​ളൂ​​ർ: വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ജ​​ന്മം​​കൊ​​ണ്ട് അ​​നു​​ഗൃ​​ഹീ​​ത​​മാ​​യ പു​​ണ്യ​​ഭൂ​​മി​​യി​​ലേ​​ക്ക് ഇ​​ന്ന് ആ​​യി​​ര​​ങ്ങ​​ൾ തീ​​ർ​​ഥ​​യാ​​ത്ര ന​​ട​​ത്തും. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​ട​​മാ​​ളൂ​​ർ അ​​ൽ​​ഫോ​​ൻ​​സാ ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലേ​​ക്കു ന​​ട​​ത്തു​​ന്ന 36-ാമ​​ത് അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​നം ഇ​​ന്നു ന​​ട​​ക്കും.

തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം, പ​​ത്ത​​നം​​തി​​ട്ട, ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ൾ തീ​​ർ​​ഥാ​​ട​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ മാ​​മ്മോ​​ദീ​​സ സ്വീ​​ക​​രി​​ച്ച കു​​ട​​മാ​​ളൂ​​ർ ഫൊ​​റോ​​നാ പ​​ള്ളി​​യും തീ​​ർ​​ഥാ​​ട​​ക​​ർ സ​​ന്ദ​​ർ​​ശി​​ക്കും. ജ​​ന്മ​​ഗൃ​​ഹ​​വും കു​​ട​​മാ​​ളൂ​​ർ പ​​ള്ളി​​യും തീ​​ർ​​ഥാ​​ട​​ക​​രെ വ​​ര​​വേ​​ൽ​​ക്കാ​​ൻ ഒ​​രു​​ങ്ങി.

കു​​ട​​മാ​​ളൂ​​ർ മേ​​ഖ​​ലാ തീ​​ർ​​ഥാ​​ട​​ന​​മാ​​ണ് ആ​​ദ്യം ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ൽ എ​​ത്തു​​ന്ന​​ത്. രാ​​വി​​ലെ ആ​​റി​​ന് വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന തീ​​ർ​​ഥാ​​ട​​നം 6.45ന് ​​പ​​ന​​മ്പാ​​ലം സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് ചാ​​പ്പ​​ലി​​ൽ സം​​ഗ​​മി​​ച്ച് 7.15ന് ​​ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ൽ പ്ര​​വേ​​ശി​​ക്കും.

വെ​​ളു​​പ്പി​​ന് 5.30ന് ​​കോ​​ട്ട​​യ്ക്കു​​പു​​റം, വെ​​ട്ടി​​മു​​ക​​ൾ, ചെ​​റു​​വാ​​ണ്ടൂ​​ർ പ​​ള്ളി​​ക​​ളി​​ൽ നി​​ന്നും 6.30ന് ​​അ​​തി​​ര​​മ്പു​​ഴ ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ​​നി​​ന്നും ആ​​രം​​ഭി​​ക്കു​​ന്ന തീ​​ർ​​ഥാ​​ട​​നം 8.30ന് ​​ആ​​ർ​​പ്പൂ​​ക്ക​​ര അ​​മ്പ​​ല​​ക്ക​​വ​​ല​​യി​​ൽ ഒ​​ത്തു​​ചേ​​ർ​​ന്ന് 9.30ന് ​​ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രും.

എ​​ട​​ത്വാ, ച​​മ്പ​​ക്കു​​ളം, ആ​​ല​​പ്പു​​ഴ, പു​​ളി​​ങ്കു​​ന്ന്, മു​​ഹ​​മ്മ മേ​​ഖ​​ല​​ക​​ളി​​ലെ തീ​​ർ​​ഥാ​​ട​​ക​​ർ രാ​​വി​​ലെ 9.45ന് ​​മാ​​ന്നാ​​നം ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ സം​​ഗ​​മി​​ക്കും. ആ​​ശ്ര​​മം പ്രി​​യോ​​ർ റ​​വ.​​ഡോ. കു​​ര്യ​​ൻ ചാ​​ല​​ങ്ങാ​​ടി കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കു​​ന്ന പ്രാ​​ർ​​ഥ​​നാ ശു​​ശ്രൂ​​ഷ​​യ്ക്കു ശേ​​ഷം 10.20ന് ​​അ​​വി​​ടെ​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന തീ​​ർ​​ഥാ​​ട​​നം 12ന് ​​ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ൽ എ​​ത്തും.

കോ​​ട്ട​​യം, നെ​​ടു​​ങ്കു​​ന്നം, മ​​ണി​​മ​​ല, തൃ​​ക്കൊ​​ടി​​ത്താ​​നം, ചെ​​ങ്ങ​​ന്നൂ​​ർ മേ​​ഖ​​ല​​ക​​ളി​​ൽ നി​​ന്നു​​ള്ള തീ​​ർ​​ഥാ​​ട​​ക​​ർ രാ​​വി​​ലെ 8.45ന് ​​കോ​​ട്ട​​യം സി​​എം​​എ​​സ് ഹൈ​​സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ സം​​ഗ​​മി​​ച്ച് 10.30ന് ​​കു​​ട​​മാ​​ളൂ​​ർ പ​​ള്ളി​​യി​​ൽ എ​​ത്തി വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു ശേ​​ഷം ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രും.


ച​​ങ്ങ​​നാ​​ശേ​​രി, തു​​രു​​ത്തി മേ​​ഖ​​ലാ തീ​​ർ​​ഥാ​​ട​​നം വെ​​ളു​​പ്പി​​ന് 5.45ന് ​​പാ​​റേ​​ൽ മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കും. ഉ​​ച്ച​​യ്ക്ക് 12ന് ​​സി​​എം​​എ​​സ് ഹൈ​​സ്‌​​കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ കു​​റു​​മ്പ​​നാ​​ടം മേ​​ഖ​​ലാ തീ​​ർ​​ഥാ​​ട​​ന​​വു​​മാ​​യി സം​​ഗ​​മി​​ച്ച് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രും. അ​​മ്പൂ​​രി, തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം - ആ​​യൂ​​ർ മേ​​ഖ​​ല​​ക​​ളി​​ലെ തീ​​ർ​​ഥാ​​ട​​ക​​ർ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ൽ തീ​​ർ​​ഥാ​​ട​​നം ന​​ട​​ത്തും.

വൈ​​കു​​ന്നേ​​രം ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗ് അ​​തി​​രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. ആ​​ൻ​​ഡ്രൂ​​സ് പാ​​ണം​​പ​​റ​​മ്പി​​ൽ, അ​​സി. ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ. ​​മാ​​ത്യു പു​​ളി​​ക്ക​​ൽ, ഫാ. ​​ജോ​​സ​​ഫ് പൊ​​ന്നാ​​റ്റി​​ൽ എ​​ന്നി​​വ​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ അ​​ർ​​പ്പി​​ക്കു​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ തീ​​ർ​​ഥാ​​ട​​ന പ​​രി​​പാ​​ട​​ക​​ൾ സ​​മാ​​പി​​ക്കും.

കു​​ട​​മാ​​ളൂ​​ർ പ​​ള്ളി​​യി​​ൽ രാ​​വി​​ലെ 5.15നും 10.30​​നും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​​നും അ​​ൽ​​ഫോ​​ൻ​​സാ ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ൽ രാ​​വി​​ലെ 7.15നും 9.45​​നും ഉ​​ച്ച​​യ്ക്ക് 12നും ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നും 4.30​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി, ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ,

സി​​ഞ്ചെ​​ല്ലൂ​​സ് ഫാ. ​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ, ആ​​ർ​​ച്ച് പ്രീ​​സ്റ്റ് റ​​വ.​​ഡോ. മാ​​ണി പു​​തി​​യി​​ടം, അ​​തി​​ര​​മ്പു​​ഴ ഫൊ​​റോ​​നാ വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ, ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. ആ​​ൻ​​ഡ്രൂ​​സ് പാ​​ണം​​പ​​റ​​മ്പി​​ൽ എ​​ന്നി​​വ​​ർ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​മ​​ധ്യേ സ​​ന്ദേ​​ശം ന​​ൽ​​കും.