പഞ്ചായത്ത് രാജ് സംവിധാനം അട്ടിമറിച്ചു: ഡിസിസി പ്രസിഡന്റ്
1441534
Saturday, August 3, 2024 3:15 AM IST
കോഴഞ്ചേരി: എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതികള്‍ അധികാര കേന്ദ്രീകരണമാണ് നടപ്പാക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. തോട്ടപ്പുഴശേരി പഞ്ചായത്തിലെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അധികാര വികേന്ദ്രീകരണം ലക്ഷ്യമാക്കി കോൺഗ്രസ് കൊണ്ടുവന്ന പഞ്ചായത്ത്രാജ് സംവിധാനത്തെ എൽഡിഎഫ് സർക്കാർ അട്ടിമറിച്ചതായും സതീഷ് കൊച്ചുപറന്പിൽ കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് ബിജു ജെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ടി.കെ. രാമചന്ദ്രന് നായര്‍, ഹരിഹരന് നായര്‍, അനീഷ് കുമാര്‍, സണ്ണി പൂവേലി, സി.വി. ഗോപാലകൃഷ്ണന് നായര്‍, ജെസി വര്‍ഗീസ്, സാലി മാത്യു, ലതാ ചന്ദ്രന്, ജോസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.