പറക്കോട്ടെ വ്യാപാര സ്ഥാപനത്തിൽ മോഷണം
1441533
Saturday, August 3, 2024 3:00 AM IST
അടൂർ: പറക്കോട്ട് വ്യാപാര സ്ഥാപനത്തിൽ മോഷണം. മേശയുടെ വലിപ്പിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ മോഷ്ടാക്കൾ കവർന്നു. പറക്കോട് എക്സൈസ് ഓഫീസിന് എതിർവശത്തുള്ള കലാ സ്റ്റോഴ്സിൽനിന്നാണ് പണം മോഷണംപോയത്. കടയ്ക്കുള്ളിലെ മേശയ്ക്കുള്ളിൽ ഇരുന്ന പണമാണ് നഷ്ടപ്പെട്ടതെന്നു കടയുടമ പോലീസിനോട് പറഞ്ഞു.
കടയുടെ പിറകുവശത്തുള്ള കെട്ടിടത്തിന്റെ മുകൾ ഭാഗത്തെ ആസ്ബറ്റോസ് ഷീറ്റ് ഇളക്കിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അടൂർ പോലീസ് എസ്എച്ച്ഒ ശ്യാം മുരളിയുടെ നേതൃത്വത്തിൽ പോലീസും വിരളടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.