പള്ളിമണി മുഴക്കരുതെന്ന നിർദേശം വിചിത്രമെന്ന് അല്മായസൗഹൃദ സംഗമം
1441532
Saturday, August 3, 2024 3:00 AM IST
പത്തനംതിട്ട: മുതുപിലാക്കാട് സെന്റ് തോമസ് ദേവാലയത്തോടനുബന്ധമായ പള്ളി മണി മുഴക്കുന്നതിന് ശാസ്താംകോട്ട പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണം ബാലിശവും വിചിത്രവുമായ നടപടിയെന്ന് കേരള ക്രൈസ്തവ അല്മായ സൗഹൃദ സംഗമം.
പള്ളിമണികൾ മുഴക്കുന്നത് ക്രൈസ്തവരുടെ ആരാധനയുടെ ഭാഗമാണ്. ഇതിനു വിലക്ക് ഏർപ്പെടുത്താൻ പോലീസിന് അവകാശവും അധികാരവുമില്ല. വിലക്ക് ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നിലപാടാണ്.
വിഷയവുമായി ബന്ധപ്പെട്ട് കർശനമായ നിർദേശങ്ങൾ നൽകുന്നതിന് മുഖ്യമന്ത്രി തയാറാകണമെന്നും സൗഹൃദ സംഗമം ആവശ്യപ്പെട്ടു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ടു നാട് വിറങ്ങലിച്ചു നിൽക്കുന്ന ഈ സമയത്ത് ഇത്തരം വിചിത്രമായ ഉത്തരവിലൂടെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും സൗഹൃദസംഗമം സെക്രട്ടറി ജനറൽ പി.കെ. ജോസഫ് ആവശ്യപ്പെട്ടു.