ഫാ. ടി.ജെ. ജോഷ്വ അനുസ്മരണം നടത്തി
1441531
Saturday, August 3, 2024 3:00 AM IST
തിരുവല്ല: ഇരുൾ അടഞ്ഞ ലോകത്തിനു പ്രകാശം അണിയിച്ച വൈദിക ശ്രേഷ്ഠനാണ് ഫാ. ഡോ. ടി.ജെ. ജോഷ്വായെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സങ്കീർത്തന സൗന്ദര്യം ഗുരുരത്നം ഫാ. ഡോ. ടി.ജെ ജോഷ്വാ അനുസ്മരണം കുറ്റപ്പുഴ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആഴമായ വേദജ്ഞാനവും പ്രതിസന്ധികളിലെ പ്രത്യാശയും ഫാ. ജോഷ്വായെ വേറിട്ട വ്യക്തിത്വമാക്കി മാറ്റിയെന്നും ജീവിത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർക്കു പ്രത്യാശയുടെ സാക്ഷ്യജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും മാർത്തോമ്മ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ മുഖ്യ അനുസ്മരണം നടത്തി.
കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പൽ ഫാ.ഡോ. റെജി മാത്യു,
കൺവീനർ ജോജി പി. തോമസ്, വികാരി ഫാ. ചെറിയാൻ ജേക്കബ്, സോണൽ സെക്രട്ടറി ലിനോജ് ചാക്കോ, റവ. ഡോ. ഉമ്മൻ ഫിലിപ്പ്, ബെൻസി തോമസ് എന്നിവർ പ്രസംഗിച്ചു. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്കു യോഗം ആദരാഞ്ജലി അർപ്പിച്ചു.