ബ്യൂട്ടി പാർലറിൽ തീപിടിത്തം
1441528
Saturday, August 3, 2024 3:00 AM IST
പത്തനംതിട്ട: പ്രമാടം നേതാജി സ്കൂളിനു സമീപം വീടിനോടുചേർന്ന ബ്യൂട്ടി പാർലറിൽ തീപിടിത്തം. പ്രമാടം ടോംസ് കോട്ടേജിനോടു ചേർന്ന ഓടിട്ട മുറിയിലെ ബ്യൂട്ടി പാർലറിലാണ് തീപിടിച്ചത്. ഷോർട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.
വെട്ടിപ്പുറം സ്വദേശിനി ജയയാണ് സ്ഥാപനം നടത്തുന്നത്. ഇന്നലെ രാവിലെ 11. 30നായിരുന്നു സംഭവം. ഈ സമയം മുറിയിൽ ആരും ഉണ്ടായിരുന്നില്ല. റോഡിൽക്കൂടി പോയവരാണ് തീയും പുകയും ഉയരുന്നതു കണ്ട് അഗ്നിരക്ഷാസേനയെ അറിയിച്ചത് .
സീലിംഗ് മുഴുവൻ കത്തി. മുറിയിലുണ്ടായിരുന്ന തുണികളും മറ്റു സാധനങ്ങളും കത്തിനശിച്ചു. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.പത്തനംതിട്ടയിെ അഗ്നി രക്ഷാ സേന ഓഫീസിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ .സാബുവിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. രഞ്ജിത്ത്, അജു, കെ.കെ. രാമകാന്തൻ, ടി.നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.