മലയോര പട്ടയം: ജനകീയ കൺവൻഷൻ നാലിന്
1441246
Friday, August 2, 2024 3:23 AM IST
മുണ്ടക്കയം: എരുമേലി വടക്ക്,എരുമേലി തെക്ക്, കോരുത്തോട് എന്നീ വില്ലേജുകളിൽപ്പെട്ട പതിനായിരത്തോളം വരുന്ന കൃഷിക്കാർക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ജനകീയ കൺവൻഷൻ നാലിന് പുഞ്ചവയലിൽ നടക്കും.
വൈകുന്നേരം നാലിന് പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി പാരിഷ് ഹാളിൽ നടക്കുന്ന കൺവൻഷൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.
മേഖലയിലെ പട്ടയ വിഷയവുമായി ബന്ധപ്പെട്ട് എംഎൽഎ വിഷയം നിയമസഭയിൽ ഉന്നയിക്കുകയും നിയമപ്രശ്നങ്ങൾ പരിഹരിച്ച് പട്ടയം നൽകുന്നതിന് ഒരു സ്പെഷൽ തഹസിൽദാർ ഓഫീസും പ്രവർത്തനമാരംഭിച്ചു. തഹസിൽദാർ ഉൾപ്പെടെ 17 പുതിയ തസ്തികകളോടെയാണ് ഓഫീസ് അനുവദിച്ചിരിക്കുന്നത്.