കൈത്താങ്ങുമായി എംസിവൈഎം
1441244
Friday, August 2, 2024 3:22 AM IST
തിരുവല്ല: എംസിവൈഎം തിരുവല്ല അതിഭദ്രാസനത്തിന്റെയും തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റി (ബോധന)യുടെയും നേതൃത്വത്തിൽ വയനാട്ടിലെ ദുരിതബാധിത പ്രദേശത്തേക്കുള്ള ആവശ്യസാധനങ്ങൾ വിവിധ ഇടവകകൾ, വ്യക്തികൾ, പ്രസ്ഥാനങ്ങൾ എന്നിവയിലൂടെ സമാഹരിക്കുകയും ആദ്യഘട്ട സാധനങ്ങൾ അയയ്ക്കുകയും ചെയ്തു.
തിരുവല്ല ഡിവൈഎസ്പി അഷാദ് സദാനന്ദൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ബോധന ഡയറക്ടർ ഫാ.തോമസ് സൈമൺ കാഞ്ഞിരത്തിങ്കൽ, എംസിവൈഎം അതിഭദ്രാസന പ്രസിഡന്റ് സിറിയക് വി. ജോൺ, അതിഭദ്രാസന ഡയറക്ടർ ഫാ. ചെറിയാൻ കുരിശുംമൂട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.