വയനാടിനൊപ്പം പദ്ധതിയുമായി യൂത്ത് കോൺഗ്രസ് - യൂത്ത് കെയർ
1441243
Friday, August 2, 2024 3:22 AM IST
പത്തനംതിട്ട: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങളെ ചേർത്തുപിടിക്കുന്നതിനായി സഹായ ഹസ്തവുമായി യൂത്ത് കോൺഗ്രസ്- യൂത്ത് കെയർ ജില്ലാ കമ്മിറ്റി വയനാടിനൊപ്പം പദ്ധതിക്കു തുടക്കം കുറിച്ചു.
അഞ്ച് ടൺ അവശ്യ സാധനങ്ങളുമായി ആദ്യ ട്രക്ക് ഇന്നലെ നിലമ്പൂരിലേക്ക് പുറപ്പെട്ടു. നിലന്പൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ കളക്ഷൻ പോയിന്റിലേക്ക് സാധനങ്ങൾ എത്തിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ അറിയിച്ചു.
ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിൽ വാഹനം ഫ്ലാഗ്ഓഫ് ചെയ്തു. അഞ്ചുദിവസത്തിനകം രണ്ടാമത്തെ ട്രക്കും വയനാട്ടിലേക്ക് പുറപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.