കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ധർണ നടത്തി
1441242
Friday, August 2, 2024 3:22 AM IST
പത്തനംതിട്ട: ഡിഎ കുടിശിക അനുവദിക്കുക, ശമ്പള പരിഷ്കരണ കമ്മിറ്റിയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കാത്തതിനെത്തുടർന്ന് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പണിമുടക്കി.
പത്തനംതിട്ട ജില്ലയിൽ സംഘടനയിലുള്ള മുഴുവൻ കേരള ബാങ്ക് ജീവനക്കാരും പണിമുടക്കി. കേരള ബാങ്കിന്റെ മുന്നിൽ നിന്നും നഗരം ചുറ്റി നടത്തിയ പ്രതിഷേധ പ്രകടനം സിവിൽ സ്റ്റേഷനു മുന്പിൽ സമാപിച്ചു.
പ്രതിഷേധ ധർണ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. വാഴുവേലി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കെ.ജി. അജിത് കുമാർ, മണ്ണടി പരമേശ്വരൻ, കെ. രാജേഷ്, സുനിൽ കെ. ബേബി, കെ. രജനി, ജെ. അജിത, സോണി എം. ജോസ് എന്നിവർ പ്രസംഗിച്ചു.