പ്രവാസി സംഘം പ്രതിഷേധിച്ചു
1441241
Friday, August 2, 2024 3:22 AM IST
പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ കേരളത്തെയും പ്രവാസി സമൂഹത്തെയും പൂർണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പീറ്റർ മാത്യു, ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട കെ. ജി. ചന്ദ്രബാനു, സലീം റാവുത്തർ, ജോർജ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.