പ​ത്ത​നം​തി​ട്ട: ഒ​രു കാ​ര​ണ​വ​ശാ​ലും കു​ട്ടി​ക​ളെ കാ​ണി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത വ​ഷ​ള​ന്‍ സി​നി​മ​ക​ൾ ഇ​ന്നു ന​മ്മു​ടെ സ്വീ​ക​ര​ണ മു​റി​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​താ​യി സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. ലൂ​മി​യ​ര്‍ ലീ​ഗ് പ​ത്ത​നം​തി​ട്ട ഫി​ലിം സൊ​സൈ​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ദ്യ ച​ല​ച്ചി​ത്രം ലു​മി​യ​ര്‍ സ​ഹോ​ദ​ര​ന്മാ​ര്‍ സൃ​ഷ്ടി​ച്ചി​ട്ട് 129 വ​ര്‍​ഷ​മേ ആ​യി​ട്ടു​ള്ളു. ഇ​ന്നു മ​നു​ഷ്യ​ന്‍റെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​ക​ളെ​യും സി​നി​മ സ്വാ​ധീ​നി​ക്കു​ന്നു. സി​നി​മ ഒ​രു നേ​ര​മ്പോ​ക്ക് അ​ല്ല. സ​ത്യ​സ​ന്ധ​മാ​യി ചി​ത്രീ​ക​രി​ച്ച ഒ​രു സി​നി​മ അ​ന​ന്യ​മാ​യ ഒ​രു അ​നു​ഭ​വ​മാ​ണ് പ​ക​ര്‍​ന്നുന​ല്‍​കു​ന്ന​ത്.

സ​മാ​ന മ​ന​സ്‌​ക​രാ​യ ആ​ളു​ക​ള്‍ ഒ​രു​മി​ച്ചി​രു​ന്ന് സി​നി​മ കാ​ണു​ക​യും ച​ര്‍​ച്ച​ക​ൾ​ക്കു വേ​ദി ല​ഭി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന​താ​ണ് ഫി​ലിം സൊ​സൈ​റ്റി​ക​ള്‍ കൊ​ണ്ടു​ള്ള പ്ര​യോ​ജ​നം.
യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ല്‍ ഇ​ന്നു സി​നി​മ പ​ഠ​ന​വി​ഷ​യ​മാ​ണ്. സ്‌​കൂ​ളി​ല്‍ ഒ​മ്പ​താം ക്ലാ​സു​കാ​രാ​ട് സി​നി​മ​യ്ക്ക് തി​ര​ക്ക​ഥ എ​ഴു​താ​ന്‍ പ​റ​യു​ന്ന​തു ശ​രി​യ​ല്ല. കു​ട്ടി​ക​ള്‍​ക്ക് സി​നി​മ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍​കി​യ​തി​നു ശേ​ഷ​മാ​ക​ണം തി​ര​ക്ക​ഥ എ​ഴു​താ​ന്‍ പ​റ​യേ​ണ്ട​തെ​ന്ന് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ന്‍റെ സി​നി​മ​ക​ളി​ല്‍ ന​ട​ന്മാ​രു​ടെ മ​നോ​ധ​ര്‍​മം അ​നു​വ​ദി​ക്കി​ല്ല. സം​വി​ധാ​യ​ക​ന്‍ പ​റ​യു​ന്ന​തു പോ​ലെ ന​ട​ന്‍ അ​ഭി​ന​യി​ക്ക​ണം. മ​നോ​ധ​ര്‍​മം നാ​ട​ക​ത്തി​ല്‍ മ​തി. സി​നി​മ​യി​ല്‍ അ​തു പ​റ്റി​ല്ല. നി​യ​ത​മാ​യ ച​ട്ട​ക്കൂ​ടി​ല്‍ നി​ന്നുവേ​ണം ന​ട​ന്‍ അ​ഭി​ന​യി​ക്കാ​ന്‍. അ​വി​ടെ തി​ര​ക്ക​ഥ പ​റ​യും എ​ന്താ​ണ് വേ​ണ്ട​തെ​ന്ന്. അ​ത​നു​സ​രി​ച്ച് ന​ട​ന്‍ നീ​ങ്ങ​ണ​മെ​ന്നും അ​ടൂ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജി. ​വി​ശാ​ഖ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടീ. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നെ ആ​ദ​രി​ച്ചു. കോ​ള​മി​സ്റ്റും ഫി​ലിം​ സൊ​സൈ​റ്റി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ എ. ​മീ​രാ​സാ​ഹി​ബ്, പ​ത്ത​നം​തി​ട്ട ട്രി​നി​റ്റി മൂ​വി​മാ​ക്‌​സ് ഉ​ട​മ പി.​എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​ര്‍​ക്ക് ചെ​യ​ര്‍​മാ​ന്‍ ഓ​ണ​റ​റി അം​ഗ​ത്വം ന​ല്‍​കി. ലൂ​മി​യ​ര്‍ ലീ​ഗ് സെ​ക്ര​ട്ട​റി എം.​എ​സ്. സു​രേ​ഷ്, സം​വി​ധാ​യ​ക​ന്‍ മ​ധു ഇ​റ​വ​ങ്ക​ര, എ. ​മീ​രാ​സാ​ഹി​ബ്, പി.​എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, സൊ​സൈ​റ്റി ട്ര​ഷ​റ​ര്‍ ര​ഘു​നാ​ഥ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പൂ​ഴി​ക്കാ​ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഓ​മ​ല്ലൂ​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ചി​ത്ര സി. ​മേ​നോ​ന്‍, ബി​നു ജി. ​ത​മ്പി, റോ​യി തോ​മ​സ് എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളെ ആ​ദ​രി​ച്ചു. സമ്മേള​ന​ത്തി​നു മു​ന്നോ​ടി​യാ​യി അ​ടൂ​ര്‍ സം​വി​ധാ​നം ചെ​യ്ത നി​ഴ​ല്‍​ക്കു​ത്ത് സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. അ​ടൂ​രു​മാ​യി പ്രേ​ക്ഷ​ക​രു​ടെ സം​വാ​ദ​വും സം​ഘ​ടി​പ്പി​ച്ചു.