ച​ന്ദ​ന​പ്പ​ള്ളി പ​ള്ളി​യി​ല്‍ സ്റ്റാ​മ്പ്, ക​റ​ന്‍​സി പ്ര​ദ​ര്‍​ശ​നം
Monday, May 6, 2024 4:04 AM IST
ച​ന്ദ​ന​പ്പ​ള്ളി: സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വ​ലി​യ​പ​ള്ളി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശ്വാ​സി​ക​ള്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യി വി​ശു​ദ്ധ ബൈ​ബി​ളി​ലേ വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​റ​ക്കി​യി​ട്ടു​ള്ള സ്റ്റാ​മ്പു​ക​ളു​ടെ​യും ക​റ​ന്‍​സി​ക​ളു​ടെ​യും പ്ര​ദ​ര്‍​ശ​നം ന​ട​ന്നു.

കോ​ട്ട​യം ഫി​ലാ​റ്റി​ലി​ക് അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ ഏ​ഷ്യാ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ് അ​വാ​ര്‍​ഡ് ജേ​താ​വ് കൂ​ടി​യാ​യ ജേ​ക്ക​ബ് മാ​ത്യു (സ​ണ്ണി), ബോ​ബി ചെ​റി​യാ​ന്‍, സോ​ണി തോ​മ​സ് എ​ന്നി​വ​രാ​ണ് പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്കി​യ​ത്.

നോ​ഹ, നോ​ഹ​യു​ടെ പേ​ട​കം, മോ​ശ, പ​ത്തു ക​ല്പ​ന​ക​ള്‍, സിം​ഹ​ക്കു​ഴി​യി​ല്‍ വീ​ണ ദാ​നി​യേ​ല്‍, ഗോ​ള്‍​ഡ​ന്‍ ഗേ​റ്റ്, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ക്രി​സ്മ​സി​ന് ഇ​റ​ക്കി​യ സ്റ്റാ​മ്പു​ക​ള്‍, ക്രി​സ്തു​വി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്റ്റാ​മ്പു​ക​ള്‍, മ​നു​ഷ്യ​ന്‍റെ​യും ലോ​ക​ത്തി​ന്‍റെ​യും സൃ​ഷ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ്റ്റാ​മ്പു​ക​ള്‍, അ​ബ്ര​ഹാ​മി​ന്‍റെ​യും ഇ​സ​ഹാ​ക്കി​ന്‍റെ​യും ക​ഥ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്റ്റാ​മ്പു​ക​ള്‍, 12 ഗോ​ത്ര​ങ്ങ​ളെ കു​റി​ച്ചു​ള്ള സ്റ്റാ​മ്പു​ക​ള്‍ തു​ട​ങ്ങി പ​ഴ​യ നി​യ​മ​ത്തി​ലെ​യും പു​തി​യ നി​യ​മ​ത്തി​ലെ​യും സ്റ്റാ​മ്പു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്ന​ത്.

ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ സ്റ്റാ​മ്പ്, ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ്റ്റാ​മ്പു​ക​ള്‍ എ​ന്നി​വ​യെ പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടി. ഇ​തോ​ടൊ​പ്പം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക​റ​ന്‍​സി​ക​ളും പ്ര​ദ​ര്‍​ശി​പ്പി​ച്ചു. സ്റ്റാ​മ്പ് എ​ക്‌​സി​ബി​ഷ​ന്‍ ജി​ല്ലാ പോ​സ്റ്റ​ല്‍ സൂ​പ്ര​ണ്ട് ശ്രീ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.