ച​ന്ദ​ന​പ്പ​ള്ളി പ​ള്ളി​യി​ൽ എം​സി​വൈ​എം നേ​തൃ​സം​ഗ​മം
Sunday, May 5, 2024 4:01 AM IST
ച​ന്ദ​ന​പ്പ​ള്ളി: ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര തീ​ർ​ഥാ​ട​ന ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എം​സി​വൈ​എം യു​വ​ജ​ന നേ​തൃ​സം​ഗ​മം ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ബ് പ​താ​ലി​ൽ, ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി നാ​ര​ക​ത്തി​നാ​ൽ, സി​സ്റ്റ​ർ ജോ ​ആ​ൻ, സു​ബി​ൻ തോ​മ​സ്, സാം ​കോ​ശി, ജോ ​വ​ർ​ഗീ​സ്, വി​ശാ​ഖ്, അ​ക്സ രാ​ജ​ൻ, സോ​ന മ​റി​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ 8.30ന് ​പ്ര​വാ​സി​ക​ൾ​ക്ക് ആ​ദ​ര​വും പ്ര​ത്യേ​ക നി​യോ​ഗ​പ്രാ​ർ​ഥ​ന​യും ന​ട​ക്കും. ഒ​ന്പ​തി​ന് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടി​നു തി​രു​നാ​ൾ വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര, ചെ​മ്പി​ൽ അ​രി​യി​ടീ​ൽ, നേ​ർ​ച്ച സ്വീ​ക​ര​ണം. രാ​ത്രി 8.30ന് ​ബൈ​ബി​ൾ നാ​ട​കം 'ഗി​ല​യാ​ദ്യ​യു​ടെ വീ​ര​പു​ത്ര​ൻ'.