എംസിഎ വ്യക്തിത്വ സംരംഭവികസന സെമിനാറും പ്രവര്‍ത്തനോദ്ഘാടനവും
1418053
Monday, April 22, 2024 3:59 AM IST
കോന്നി: മലങ്കര കാത്തലിക് അസോസിയേഷന് കോന്നി വൈദിക ജില്ല 2024 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും വ്യക്തിത്വ സംരംഭ വികസന സെമിനാറും കിഴവള്ളൂര്‍ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്നടന്നു.
പുതിയ തലമുറ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നതിനാല്‍ പള്ളിയോടൊപ്പം പള്ളിക്കൂടങ്ങളും ആതുര ശുശ്രൂഷ സ്ഥാപനങ്ങളും എന്ന കാഴ്ചപ്പാടില്‍നിന്നും പള്ളിയോടൊപ്പം സംരംഭങ്ങളുംഎന്ന കാഴ്ചപ്പാടുകളിലേക്ക് മാറി ചിന്തിക്കുന്നതിനും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനുംവേണ്ടി സെമിനാര്‍ സംഘടിപ്പിച്ചു.
കോന്നി വൈദിക ജില്ലാ വികാരി ഫാ. വര്‍ഗീസ് കൈതോണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. എം. തോമസ് അധ്യക്ഷത വഹിച്ചു. ഫാ. ബിജോയ് ജേക്കബ്, ഷീജ ഏബ്രഹാം, പി.ജെ. ജോണ്‍ണ്‍, റോയ് തോമസ്, ബാബു ഇണ്ടിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
വ്യവസായ വികസന വകുപ്പ് ഇലന്തൂര്‍, കോന്നി ബ്ലോക്ക് ലെവല്‍ ഓഫീസര്‍മാരായ ശിഹാബുദ്ദീന്, ജ്യോതി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.