അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണകൂടം തയാറാകണം: ഗീവർഗീസ് മാർ യൂലിയോസ്
1417295
Friday, April 19, 2024 1:14 AM IST
തിരുവല്ല: പ്രീണനത്തിലൂടെ വോട്ട് നേടാൻ ശ്രമിക്കുന്നതിനു പകരം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ജനമനസുകളിൽ ഇടം നേടാൻ ജനപ്രതിനിധികൾക്കു കഴിയണമെന്ന് നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത.
കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന പ്രമുഖ മുന്നണി നേതൃത്വ ങ്ങളുമായി നടത്തിയ സംവാദം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാകണം മുൻഗണനയെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു . മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ,
എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്, യുഡിഎഫ് പ്രതിനിധി സതീഷ് ചാത്തങ്കേരി, എൻഡിഎ പ്രതിനിധി ബിജു മാത്യു, കെസിസി കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ്, റവ. ഡോ. ജോസ് പുനമഠം , ഫാ. ബെന്യാമീൻ ശങ്കരത്തിൽ എന്നിവർ പ്രസംഗിച്ചു .