അനിൽ ആന്റണി മല്ലപ്പള്ളിയിൽ പര്യടനം നടത്തി
1417113
Thursday, April 18, 2024 4:14 AM IST
മല്ലപ്പള്ളി: എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണി മല്ലപ്പള്ളി മേഖലയിൽ പര്യടനം നടത്തി. കവിയൂരിൽ നിന്നാരംഭിച്ച പര്യടന പരിപാടി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു ഉദ്ഘാടനം ചെയ്തു.
മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പ്രസാദ്, പ്രസന്നകുമാർ കുറ്റൂർ, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ, ടിറ്റു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
അനിൽ ആന്റണിയുടെ ഇന്നത്തെ പര്യടനം ഏഴംകുളം അന്പലം ജംഗ്ഷനിൽനിന്നാരംഭിക്കും. രാത്രിയിൽ അടൂർ ടൗണിലാണ് സമാപനം.
രാജ്നാഥ് സിംഗ് ഇന്ന് കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി: എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഇന്നു രാവിലെ പത്തിന് കാഞ്ഞിരപ്പള്ളിയിൽ പ്രസംഗിക്കും.