കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി
1416887
Wednesday, April 17, 2024 3:47 AM IST
റാന്നി: റാന്നിയിൽനിന്നു കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി. റാന്നിയിൽനിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെയാണ് മണിക്കൂറുകൾക്കുള്ളിൽ പോലീസ് കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെയാണ് പന്ത്രണ്ടും പതിനാലും വയസുള്ള പെൺകുട്ടികളെ വീട്ടിൽനിന്നു കാണാതായത്. രാവിലെ ഏഴോടെ റാന്നി പോലീസിൽ പരാതി ലഭിച്ചു.
സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടികളെ തിരുവല്ലയിൽനിന്ന് കണ്ടെത്തുകയായിരുന്നു. മാതാവ് വഴക്കുപറഞ്ഞതിനെത്തുടർന്ന് കുട്ടികൾ വീട്ടിൽനിന്ന് പോകുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു.