ബയോബിന്‍ രണ്ടാംഘട്ട വിതരണോദ്ഘാടനം നടന്നു
1336033
Saturday, September 16, 2023 11:28 PM IST
കോഴഞ്ചേരി: ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം കാന്പയിന്റെ ഭാഗമായി 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കിയ ബയോബിന്‍ പദ്ധതിയുടെ രണ്ടാം ഘട്ട വിതരണോദ്ഘാടനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് നിര്‍വഹിച്ചു.
മൂന്നാം ഘട്ട ബയോബിന്‍ വിതരണത്തിനായി ജില്ലാ പഞ്ചായത്ത് 7,50,000 രൂപ വകയിരുത്തി പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്ന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിജോ പി. മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് മിനി സുരേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമിത ഉദയകുമാര്‍, ശുചിത്വ സമിതി കണ്‍വീനറും മെംബറുമായ ബിജിലി പി. ഈശോ, മേരിക്കുട്ടി, സാലി ഫിലിപ്പ്, ഗീതു മുരളി എന്നിവര്‍ പ്രസംഗിച്ചു.