യുവാവ് വെയിറ്റിംഗ് ഷെഡ്ഡിൽ മരിച്ച നിലയിൽ
1335346
Wednesday, September 13, 2023 7:07 AM IST
മല്ലപ്പള്ളി: പാടിമണിന് സമീപം പൗവ്വത്തിപ്പടി വെയിറ്റിംഗ് ഷെഡ്ഡിൽ ഇരുന്ന യുവാവ് വീണു മരിച്ചു. കുളത്തുർമൂഴി താഴത്തു വടകര മുട്ടത്തുപാറ എം.വി. തോമസ് (റോജി-43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടുകൂടിയാണ് സംഭവം.
വെയ്റ്റിംഗ് ഷെഡ്ഡിൽ ഇരിക്കുന്ന ഒരാൾ താഴെ വീണുകിടക്കുന്നതായി നാട്ടുകാർ കണ്ടതിനെത്തുടർന്ന് ഉടൻതന്നെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സ്വന്തമായുള്ള ടിപ്പർ ഒടിച്ച് വരികയായിരുന്നു തോമസ്.
പിതാവ് എം.എം. വർഗീസിന്റെ 11-ാം ചരമവാർഷികദിനത്തിൽ ആയിരുന്നു തോമസിന്റെയും മരണം. അമ്മ: മറിയാമ്മ. ഭാര്യ: ജോളി. മക്കൾ: ടിജോ, ടാനിയ. നെല്ലിമൂട്ടിലുള്ള സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പിന്നീട് സംസ്കരിക്കും.