ലഹരിക്കെതിരേ ‘ഒരു മരം’ പരിപാടിയുമായി എക്സൈസ് വകുപ്പ്
1300375
Monday, June 5, 2023 11:08 PM IST
പത്തനംതിട്ട: വിദ്യാലയങ്ങളിൽ ലഹരിക്കെതിരേ ഒരു മരം പദ്ധതിക്ക് പരിസ്ഥിതിദിനത്തിൽ തുടക്കമായി. പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പോലീസ് മേധാവി സ്വപ്നില് മധുകര് മഹാജന്, ഓര്ത്തഡോക്സ് സഭാ തുമ്പമണ് ഭദ്രാസനാധിപന് കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര് വി.എ. പ്രദീപ്, വിമുക്തി മിഷന് ജില്ലാ കോര്ഡിനേറ്റര് ജോസ് കളീക്കല്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്സര്വേറ്റര് സി.കെ. ഹാബി, ജില്ലാ സ്പോർട്സ് കൗണ്സില് പ്രസിഡന്റ് കെ. അനില്കുമാര്, ജോണ്സണ് കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ഹയര് സെക്കൻഡറി വിദ്യാര്ഥികള് പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട കവിതകള് ആലപിച്ചു.