കാറ്റിലും മഴയിലും വീടു തകര്‍ന്നു; കുടുംബം ദുരിതത്തില്‍
1283214
Saturday, April 1, 2023 10:49 PM IST
അത്തിക്കയം: കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നതോടെ കുടുംബം ദുരിതത്തിലായി. നാറാണംമൂഴി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ചൊള്ളനാവയല്‍ വേങ്ങനില് ചരുവില്‍ സന്തോഷ്, ശോഭനകുമാരി ദമ്പതികളാണ് ദുരിതത്തിലായത്.
ഹരിതകര്‍മസേനാംഗമായ ശോഭനകുമാരി ശേഖരിക്കുന്ന പ്ലാസ്റ്റിക്കും മറ്റു മാലിന്യവസ്തുക്കളും സ്വന്തം വീട്ടുമുറ്റത്ത് സൂക്ഷിച്ചാണ് തരംതിരിക്കുന്നത്.
2018-ല്‍ വെള്ളപ്പൊക്കത്തിന് നാലുദിവസം വീട് വെള്ളത്തില്‍ ആയിരുന്നു. അന്നേ ശോച്യാവസ്ഥയിലായ വീടിന്റെ മേല്‍ക്കൂര കഴിഞ്ഞദിവസം തകര്‍ന്നുവീണു. കൂലിപ്പണിക്കാരായ ദമ്പതികള്‍ക്കു മറ്റുമാര്‍ഗങ്ങളൊന്നുമില്ല. സാമ്പത്തിക ബുദ്ധിമുട്ടു കാരണം പ്ലസ്ടുവരെ കഴിഞ്ഞ രണ്ടുമക്കളുടെ തുടര്‍ വിദ്യാഭ്യാസവും മുടങ്ങിയിരിക്കുകയാണ്.