കന്നുകാലികൾക്ക് മൈക്രോ ചിപ്പ്; ഗ്രാമപഞ്ചായത്തുകളിൽ ഉദ്ഘാടനം
1283212
Saturday, April 1, 2023 10:46 PM IST
കുറ്റൂര്‍: ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കന്നുകാലികള്‍ക്കും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ മൈക്രോ ചിപ്പ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.ജി. സഞ്ജു നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് സാലി ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സാബു കുറ്റിയില്‍, വെറ്ററിനറി ഡോക്ടര്‍ ഡോ. പ്രീതി മേരി ഉമ്മന്‍, മൃഗാശുപത്രി ജീവനക്കാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ട്രൈ സ്കൂട്ടര്‍ വിതരണം ചെയ്തു
മല്ലപ്പള്ളി: ഭിന്നശേഷി വ്യക്തികള്‍ക്കുള്ള ട്രൈ സ്കൂട്ടര്‍ വിതരണ ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന് നിര്‍വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക്പഞ്ചായത്തിന്റെ 2022-23ലെ പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായാണ് ആറ് ട്രൈ സ്കൂട്ടറുകള് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനി ലിറ്റി കൈപ്പള്ളില്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ പ്രകാശ് ചരളേല്‍, സി.എന്‍. മോഹനന്, സിന്ധു സുബാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധികുമാര്‍, ആനി രാജു, അമ്പിളി പ്രസാദ്, ലൈല അലക്സാണ്ടര്‍, ബാബു കൂടത്തിങ്കല്‍, ജോസഫൈന് ജോണ്‍, ഈപ്പന് വര്‍ഗീസ്, ജ്ഞാനാമണി മോഹനന്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.