വ്യാപാരസ്ഥാപനങ്ങളിലും പെട്രോൾ പന്പുകളിലും പരിശോധന
1283208
Saturday, April 1, 2023 10:46 PM IST
പത്തനംതിട്ട: മൂന്നാം 100 ദിന കർമ പരിപാടിയുടെ ഭാഗമായി വ്യാപാരസ്ഥാപനങ്ങളിലെ പരിശോധനയുടെ രണ്ടാം ഘട്ടമായ പൂര്‍ണത, പെട്രോള്‍ പമ്പുകളിലെ പരിശോധനയുടെ രണ്ടാം ഘട്ടം ക്ഷമത-2 എന്നിവയുടെ ഭാഗമായി ജില്ലയിലെ 582 വ്യാപാര സ്ഥാപനങ്ങളിലും 36 ഇന്ധന പമ്പുകളിലും ലീഗല്‍ മെട്രോളജി പരിശോധന നടത്തി.
മുദ്ര പതിക്കാത്ത അളവു തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 108 വ്യാപാരികളില്‍ നിന്ന് 54,000 രൂപയും വില്പനക്ക് പ്രദര്‍ശിപ്പിച്ച പാക്കറ്റുകളില്‍ ആവശ്യമായ പ്രഖ്യാപനങ്ങള്‍ ഇല്ലാത്തതിനും നിയമപ്രകാരം ആവശ്യമായ രജിസ്ട്രേഷന് എടുക്കാത്തതിനും 28 വ്യാപാരികളിൽനിന്ന് 1,65,000 രൂപയും അടക്കം 2,19,000 രൂപ പിഴ ഈടാക്കി. പരിശോധനകള്‍ മേയ് 20 വരെ തുടരും.
ഡെപ്യൂട്ടി കണ്ട്രോളര് കെ.ആര്. വിപിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനകളില്‍ അസിസ്റ്റന്റ് കണ്ട്രോളര് കെ.ജി സുജിത്, ഇന്‍സ്പെക്ടര്‍മാരായ എസ്.ആര്. അതുല്‍, എ. അബ്ദുള്‍ഖാദര്‍, കെ. അഭിലാഷ്, യു. അല്ലി, ആര്.വി. രമ്യചന്ദ്രന്‍, എസ്.എസ്. വിനീത്, ഇന്‍സ്പെക്റ്റിംഗ് അസ്സിസ്റ്റന്റുമാരായ അരുണ്‍ സുധാകരന്, ആര്. രാജീവ് കുമാര്‍, ബിജി ദേവസ്യ, ടി. സുനില്‍കുമാര്‍, വി.ആര്. സന്തോഷ്കുമാര്‍, പി.എസ്. ഹരികുമാര്‍, എ. നൗഷാദ്, ജി. സജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.