പത്തനംതിട്ട കാത്തലിക് കൺവൻഷൻ ഇന്നു മുതൽ
1279687
Tuesday, March 21, 2023 10:46 PM IST
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്ക സഭ പത്തനംതിട്ട രൂപതയുടെ നേതൃത്വത്തിലുള്ള കൺവൻഷൻ ഇന്നു പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ അങ്കണത്തിൽ ആരംഭിക്കും. തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിലെ ഫാ. ഡാനിയൽ പൂവണ്ണത്തിൽ 26വരെ നീളുന്ന കൺവൻഷനിൽ വചന പ്രഘോഷണം നടത്തും.
ഇന്നു വൈകുന്നേരം നാലിന് ജപമാലയോടെ കൺവൻഷനു തുടക്കമാകും.
4.30ന് പത്തനംതിട്ട വൈദിക ജില്ലയിലെ വൈദികർ വിശുദ്ധ കുർബാന അർപ്പിക്കും. പത്തനംതിട്ട രൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
5.30ന് വചനപ്രഘോഷണം ആരംഭിക്കും. തുടർന്നുള്ള ദിവസങ്ങളിലും കുന്നേരം നാലിന് ജപമാല പ്രാർഥനയെത്തുടർന്ന് വിശുദ്ധ കുർബാനയും വചനപ്രഘോഷണവുമാണ് ക്രമീകരിച്ചിരിക്കുന്നത്. 26നു വചനപ്രഘോഷണത്തെത്തുടർന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ സമാപന സന്ദേശവും ആശിർവാദവും നൽകും.
എല്ലാദിവസവും കൺവൻഷനുശേഷം വിവിധ സ്ഥലങ്ങളിലേക്കു വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് ജനറൽ കൺവീനർ വികാരി ജനറാൾ മോൺ. ഷാജി തോമസ് മാണികുളം അറിയിച്ചു.